മുയലിനോടൊപ്പം ഓടുന്നു,വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുന്നു, വിദ്യാഭ്യാസരംഗം തകർക്കാൻ ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു:ചെറിയാന്‍ ഫിലിപ്പ്

Published : Jul 21, 2025, 10:25 AM IST
governor -chief minister of kerala

Synopsis

മന്ത്രിമാരും പാർട്ടി അണികളും തെരുവിൽ ഗവർണർക്കെതിരെ പോർവിളി നടത്തുമ്പോൾ മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയത്തിന്‍റെ  ഭാഗമായാണ്

തിരുവനന്തപുരം:കേരളത്തിലെ വിദ്യാഭ്യാസരംഗം തകർക്കാൻ മത്സരിക്കുന്ന ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്.മന്ത്രിമാരും പാർട്ടി അണികളും തെരുവിൽ ഗവർണർക്കെതിരെ പോർവിളി നടത്തുമ്പോൾ മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയത്തിൻ്റെ ഭാഗമായണ് '

ബി.ജെ.പി യുടെ കേരളത്തിലെ യഥാർത്ഥ ആസ്ഥാനമായ രാജ്ഭവനിൽ മുഖ്യമന്ത്രി ഗവർണറുമായി ഒരു മണിക്കൂർ നേരം രഹസ്യ ചർച്ച നടത്തിയത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇപ്പോഴത്തെ ഗവർണർ ആർ.എസ്.എസ് വക്താവാണ്.ദില്ലിയിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സി.പി.എം കേരളത്തിൽ എപ്പോഴും ബി.ജെ.പിയുടെ കൂടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി - സി.പി.എം രഹസ്യ ബന്ധത്തിന് മദ്ധ്യസ്ഥത വഹിച്ചത് ഗൗതം അദാനിയും നിതിൻ ഗഡ്കരിയുമാണ്.

കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തെ സി.പി.എം ലെ കേരള ലോബി ആദ്യം മുതലേ പിന്തുണയ്ക്കുന്നുണ്ട്. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ലോക്‌സഭയിലേക്കയച്ച കേരളത്തിലെ കോൺഗ്രസിനെ തകർക്കുകയെന്ന ബി.ജെ.പി.യുടെ അഖിലേന്ത്യാ നയം കേരളത്തിൽ നടപ്പിലാക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമേരിക്കക്ക് പിന്നാലെ ഇന്ത്യക്ക് ഇരുട്ടടി നൽകി മറ്റൊരു രാജ്യം, 50 ശതമാനം നികുതി ചുമത്തി, ചൈനയും പാടുപെടും
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം