മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ട, ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യബോർഡുകളിലും ടിവിയിലും മാത്രമേ കാണാൻ കഴിയൂ:ചെറിയാൻ ഫിലിപ്പ്

Published : Mar 26, 2026, 09:17 AM IST
Cm pinarayi vijayan

Synopsis

മുഖ്യമന്തിയെ പൊതുജനങ്ങൾക്കു കാണുന്നതിനുള്ള സെക്രട്ടറിയേറ്റിലെ പതിവു സന്ദർശന സമയം പൂർണ്ണമായും റദ്ദാക്കി.

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് ഉദ്യോഗസ്ഥ പ്രമുഖകർക്കും ജനങ്ങൾക്കും പ്രവേശനമില്ലാത്ത ഒരു രാവണൻ കോട്ടയാണെന്ന്  കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കുറ്റപ്പെടുത്തി.എ. കെ. ജി സെൻ്ററിൻ്റെ അനക്സായ മുഖ്യമന്ത്രിയുടെ ഓഫീസിൽ കുറ്റ ഭരണം നിയന്ത്രിച്ചിരുന്നത് സി.പി.എം നേതാക്കളായ പി.ശശി, എ പ്രദീപ്കുമാർ എന്നിവരായിരുന്നു. പോലീസ് ഭരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി തീരുമാനങ്ങളാണ് ഇവർ നടപ്പാക്കിയിരുന്നത്.

സൂപ്പർ സി.എം ആയ സി.എം രവീന്ദ്രൻ എന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മണിക്കൂറുകൾ കാത്തിരുന്ന് വണങ്ങുന്ന ഐ.എ.എസ്,ഐ. പി.എസ് ഉദ്യോഗസ്ഥർക്കു മാത്രമേ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.മുഖ്യമന്തിയെ പൊതുജനങ്ങൾക്കു കാണുന്നതിനുള്ള സെക്രട്ടറിയേറ്റിലെ പതിവു സന്ദർശന സമയം പൂർണ്ണമായും റദ്ദാക്കി. ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാന്‍ കഴിയൂ. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മുഖ്യമന്ത്രി ആരാകണം എന്നതില്‍ യുഡിഎഫിൽ അനൈക്യമില്ല'; കോൺഗ്രസ് തീരുമാനത്തെ ലീഗ് പിന്തുണക്കുമെന്ന് പി കുഞ്ഞാലിക്കുട്ടി
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ; 'ഉയർന്നുവരുന്ന വിവാദം അനാവശ്യം'