
സർക്കാരിനെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ടെങ്കിലും എല്ലാത്തിലും വിവാദങ്ങൾ മാത്രം കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തകൾക്കായുള്ള പരക്കംപാച്ചിലിൽ മാധ്യമങ്ങൾ പാലിക്കേണ്ട ധർമ്മങ്ങളൊക്കെ നടപ്പാകാതെ പോകുന്നു. നാടിന്‍റെ വളർച്ചയ്ക്ക് വേണ്ടിയാകണം മാധ്യമങ്ങൾ നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam