സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടന്നു: മുഖ്യമന്ത്രി

By Web DeskFirst Published Feb 10, 2018, 11:28 AM IST
Highlights

തിരുവനന്തപുരം: സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലക്ക് നേരെ ഈ നീക്കം ഉണ്ടായത് നോട്ട് നിരോധന സമയത്താണ്. കേരള ബാങ്കിങ് എന്ന നിലയിൽ ബാങ്കിങ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും  സഹകരണ മേഖലയോട് ആരോഗ്യകരമായ സമീപനമല്ല കേന്ദ്രം സ്വീകരിയ്ക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുക്കും.  അതാത് പ്രദേശങ്ങളിലെ സഹകരണ ബാങ്കുകളിലൂടെ പെൻഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!