സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും മുഖ്യമന്ത്രി കത്തെഴുതുന്നു

Published : Aug 26, 2016, 04:09 PM ISTUpdated : Oct 05, 2018, 12:16 AM IST
സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും മുഖ്യമന്ത്രി കത്തെഴുതുന്നു

Synopsis

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ചൂണ്ടികാട്ടി മുഖ്യമന്ത്രി ഓരോ വീട്ടിലേക്കും കത്തയക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളോട് തങ്ങള്‍ ചെയ്തു തീര്‍ത്ത നടപടികളുടെ റിപ്പോ‍ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ പ്രധാന നേട്ടങ്ങളാണ് കത്തില്‍ ഉള്‍ക്കൊള്ളിക്കുക. ക്ഷേമ പെന്‍ഷന്‍ വീടുകളിലേക്ക് എത്തിച്ചതും, ശുചിത്വത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും കക്കൂസ് നിര്‍മ്മിക്കന്‍ തീരുമാനിച്ചതും, അഴിമതി തടയാനുള്ള സര്‍ക്കാര്‍ നീക്കങ്ങളടക്കമുള്ള ജനപ്രിയ പദ്ധതികളെല്ലാം കത്തില്‍ മുഖ്യമന്ത്രി വിവരിക്കും. ഈമാസം അവസാനത്തോടെയാണ് വകുപ്പുകള്‍ റിപ്പോ‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറേണ്ടത്. തുടര്‍ന്ന് ഓണത്തോടനുബന്ധിച്ച് കത്ത് വീടുകളിലെത്തും. സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറച്ചു പിടിയ്ക്കുകയാണെന്ന ആക്ഷേപം പിണറായി സര്‍ക്കാരിന് നേരിടേണ്ടി വരുമ്പോഴാണ് മുഖ്യമന്ത്രി  ഭരണനേട്ടം നാട്ടുകാരെ കത്തെഴുതി അറിയിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്