
കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകത്തിൽ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. സായുധസേന പ്രത്യേക അധികാര നിയമം പ്രയോഗിക്കണമെന്ന ബിജെപി നിലപാടിൽ വ്യാപക എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഗവര്‍ണര്‍ക്കെതിരായ ബിജെപി നിലപാടിനെ നിയമസഭ അപലപിച്ചു
കണ്ണൂര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി ഗവർണര്‍ക്ക് നൽകിയ കത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് സത്വര നടപടിയെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികളെ തിരിച്ചറിഞ്ഞു. കണ്ണൂരിൽ സായുധസേന പ്രത്യേക അധികാര നിയമം പ്രായോഗികമല്ല നിയമത്തിനെതിരെ വ്യാപക എതിര്‍പ്പാണെന്നും മുഖ്യമന്ത്രി മറുപടിയിൽ വിശദീകരിച്ചു.
ഗവര്‍ണറെ വിമര്‍ശിച്ച ബിജെപി നിലപാടിനെ നിയമസഭ ഒന്നാകെ അപലപിച്ചു. ഫാസിസ്റ്റ് നയമെന്ന് മുഖ്യമന്ത്രി
ഗവര്‍ണറുടെ ഇടപെടലിന് വഴിവച്ചത് സിപിഎം നിലപാടാണെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ പ്രതിപക്ഷം ബിജെപി നിലപാടിനെതിരെ ആഞ്ഞടിച്ചു
ബിജെപി നിലപാടിനെ ഒ രാജഗോപാൽ എംഎൽഎ പാടെ തള്ളി കണ്ണൂര്‍ കൊലപാതകത്തിന് ശേഷം സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനമെന്ന പേരിൽ കുമ്മനം രാജശേഖരൻ പ്രചരിപ്പിച്ച ദൃശ്യങ്ങൾ തെറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ നടപടി പരിശോധിച്ച് കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഗവര്‍ണർക്കെതിരായ ബിജെപി നിലപാടിനെ അപലപിച്ച നിയമസഭ. ബിജെപിയുടേത് ഫാസിസ്റ്റ് നടപടിയെന്ന് മുഖ്യമന്ത്രി. ഗവര്‍ണർ കളിപ്പാവയല്ലെന്നും ബിജെപി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യുവാക്കളുടെ വികാര പ്രകടനം മാത്രമെന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. അതേ സമയം കണ്ണൂര്‍ കൊലപാതകത്തിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam