കാലികടത്ത് നിരോധിച്ചും,പൂവാലന്മാരെ പിടിച്ചു യോഗി ഭരണം തുടങ്ങി

Published : Mar 22, 2017, 01:34 PM ISTUpdated : Oct 04, 2018, 07:07 PM IST
കാലികടത്ത് നിരോധിച്ചും,പൂവാലന്മാരെ പിടിച്ചു യോഗി ഭരണം തുടങ്ങി

Synopsis

ലഖ്നൗ: ഉത്തര്‍ പ്രദേശിൽ ആഭ്യന്തരം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്.  അനധികൃത അറവുശാലയ്ക്കെതിരെ നടപടിയെടുക്കാൻ കര്‍മ്മപദ്ധതി തയ്യാറാക്കാൻ യോഗി ആതിഥ്യനാഥ് പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നൽകി. 

സര്‍ക്കാര്‍ ഓഫീസുകളിൽ ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം നിരോധിച്ചു. ഗോരക്ഷ  സേന ഉത്തര്‍പ്രദേശിൽ മൂന്ന് ഇറച്ചിക്കടകൾക്ക് തീയിട്ടു. ആദ്യ മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചത്. ആഭ്യന്തരവും ധനവും ഉൾപ്പെടെയുള്ള പ്രധാനവകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് വഹിക്കും. 

ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യക്ക് പൊതുമരാമത്തിന്ഡറേയും ദിനേശ് ശര്‍മ്മയ്ക്ക്  ഉന്നത വിദ്യാഭ്യാസവും പാര്‍ലമെന്‍ററി കാര്യവും. റിത ബഹുഗുണ ജേഷിക്കാണ് സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ചുമതല. അനധികൃത അറവുശാലകൾ പൂട്ടിക്കാനും കാലിക്കടത്ത് തടയാനും യോഗി ആതിഥ്യനാഥ് നടപടി തുടങ്ങി. 

തെരഞ്ഞെടുപ്പ് വാഗ്ദ്ധാനം നടപ്പിലാക്കാൻ കര്‍മ്മ പദ്ധതി തയ്യാറാക്കാൻ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നൽകി. ലഖ്നൗ മുൻസിപ്പൽ കോര്‍പ്പറേഷൻ അനധികൃതമായി പ്രവര്‍ത്തിച്ച ഒന്പത് അറവുശാലകൾ പൂട്ടിച്ചു.  സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിൽ മിന്നൽ സന്ദര്‍ശനം നടത്തിയ യോഗി ആതിഥ്യനാഥ് ഓഫീസുകളിൽ ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. 

ഓഫീസുകളിൽ പാൻമസാല കവറുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ഹത്രാസിൽ മൂന്ന് ഇറച്ചിക്കടകൾക്ക് ഗോരക്ഷാ സേന തീയിട്ടു. പൊലീസ് കേസെടുത്തു. 

പൂവാല വേട്ട സംഘമായ ആന്‍റി റോമിയോ ദൾ ലഖ്നൗവിൽ മൂന്ന് പൂവാലന്മാരെ അറസ്റ്റ് ചെയ്തു.  മീററ്റിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുന്നില്‍ നിലയുറപ്പിച്ച ആണ്‍കുട്ടികളെ പൊലീസ് ചോദ്യം ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളിയിലെ ക്രൂരത; യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'ബൈക്കിൽ കയറ്റി കൊണ്ടുപോയി, റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടി മർദിച്ചു'
​അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്; മരണം ആ​ഗസ്റ്റിലെ ആക്രമണത്തിൽ