
ഹൈദരാബാദ്: 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 4 ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ഹൈദ്രാബാദിലെ ജാദർഘട്ടിലാണ് ഒന്നര മാസത്തോളം ബാലനുനേരെ ലൈംഗികാതിക്രമം നടന്നത്.
16നും 17നും ഇടയ്ക്ക് പ്രായമ്മുള്ള 4 വിദ്യാർത്ഥികളാണ് 13 വയസുകാരനായ കുട്ടിയെ നിരന്തരമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.ലൈംഗികാതിക്രമം മൊബൈൽ ഫോണിൽ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ചൂഷണം ചെയ്തിരുന്നത്. മാനസികമായി തളർന്ന കുട്ടി മാതാപിതാക്കളോട് പീഡനങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകം അറിയുന്നത്.
അയൽവാസികളായ നാലു പേർ ചേർന്ന് വീടിനടുത്തുള്ള പാർക്കിംഗ് സ്ഥലത്തും മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം വീടിനകത്തുവച്ചും ലൈംഗികാതിക്രമം നടത്തിയതായി കുട്ടി പറയുന്നു.എതിർത്തപ്പോൾ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങൾ സ്കൂളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ കുട്ടിയിൽ നിന്നും ഇവർ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും പറയുന്നു.
കുട്ടിയെ വൈദ്യപരിശോധനക്കും തുടർന്ന് കൗണ്‍ൻസിലിംഗിനും വിധേയനാക്കി. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam