
കൊല്ലം: നിലമേലില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നിലമേല്‍ സ്വദേശി പ്രശാന്ത് ആണ് പിടിയിലായത്. 2008ല്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ ഒന്നാം പ്രതിയാണ് പ്രശാന്ത്.
ഈ മാസം 6നാണ് നിലമേല്‍ സ്വദേശി പ്രശാന്ത് പ്രദേശത്തെ സ്വകാര്യ സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കുന്നത്. ക്ലാസില്‍ കുട്ടി ഒററക്കായിരുന്ന സമയത്താണ് പ്രശാന്ത് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി കരഞ്ഞ് നിലവിളിച്ചതോടെ ഇയാള്‍ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും പ്രതി പ്രശാന്തിനെ കണ്ടെത്താനായില്ല. ഇതിന് ശേഷ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അമ്മക്കൊപ്പമെത്തിയ പെണ്‍കുട്ടിയെയും ഇയാള്‍ ഉപദ്രവിച്ചു. അമ്മ ഒപി ടിക്കറ്റ് എടുക്കാന്‍ പോയ സമയത്താണ് കുട്ടിയെ ഉപദ്രവിച്ചത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് ആള്‍ക്കാരെത്തിയപ്പോഴേക്കും പ്രശാന്ത് ബൈക്കില്‍ കയറി രക്ഷപെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപക തെരച്ചിലിലല്‍ കടയ്ക്കലിലെ റബര് തോട്ടത്തില്‍ ഒളിച്ചിരുന്ന പ്രശാന്തിനെ പിടികൂടുകയായിരുന്നു. 2008ല്‍ ആതിരപ്പിള്ളിയില്‍ 34കാരിയെ വനത്തിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒന്നാം പ്രതിയാണ് പ്രശാന്ത്. ഈ കേസിലെ വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കടയ്ക്കല്‍, ചടയമംഗലം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam