അഞ്ചരമാസത്തില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്; അപൂര്‍വ്വനേട്ടം തൃശ്ശൂരില്‍

By Web DeskFirst Published Jun 19, 2018, 8:20 AM IST
Highlights

കണ്ണൂര്‍ സ്വദേശികളായ സതീഷ്--ഷീന ദമ്പതികള്‍ക്ക് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്.

തൃശൂര്‍: സ്വകാര്യ ആശുപത്രിയില്‍ അഞ്ചരമാസം മാത്രം വളര്‍ച്ചയുളളപ്പോള്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് . 22 ആഴ്ചയിലെ വളർച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കണ്ണൂര്‍ സ്വദേശികളായ സതീഷ്--ഷീന ദമ്പതികള്‍ക്ക് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. മാര്‍ച്ച് 31നായിരുന്നു പ്രസവം. ഇരട്ടകുഞ്ഞുങ്ങളിലൊന്ന് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ ശരീരഭാരം 650 ഗ്രാമായിരുന്നു. നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണം.എന്നാല്‍ വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി. അമ്മയും കുഞ്ഞും ഇപ്പോള്ർ ആരോഗ്യത്തോടെയിരിക്കുന്നു. പ്രസവശേഷം 34 ദിവസം വെൻറിലേറ്ററിലായിരുന്ന കുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടുമോയെന്ന് ആശങ്കപ്പെട്ട നാളുകളെ കുറിച്ച് പറയുമ്പോള്‍ അച്ഛൻ വിങ്ങിപൊട്ടുകയാണ്. രണ്ടു ദിവസത്തിനകം  ഇവര്‍ക്ക് ആശുപത്രി വിടാനാകും.

click me!