
ഒട്ടാവ: വളര്‍ന്നുവരുന്ന കുട്ടികളുടെ ആരോഗ്യത്തിന് മികച്ച ആഹാരങ്ങളിലൊന്നാണ് സാലഡും പച്ചക്കറികളുമെന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍ കാനഡയില്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സാലഡ് നല്‍കിയത് പൊലീസില്‍ വരെ എത്തി. കാനേഡിയന്‍ പൊലീസിന് കഴിഞ്ഞ ദിവസം ഒരു ഫോണ്‍ കള്‍ വന്നു. 12കാരിയുടേതായിരുന്നു ഫോണ്‍. ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുട്ടി പറഞ്ഞ കാര്യം കേട്ട് പൊലീസുകാര്‍ ഞെട്ടി. തങ്ങളുടെ വീട്ടില്‍ ഭക്ഷണമായി സാലഡ് ആണ് നല്‍കിയിരിക്കുന്നതെന്നും ഇത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും ആയിരുന്നു പരാതി. സംഭവത്തില്‍ പൊലീസ് ഇടപെടാന്‍ ഓടിയെത്താത്തതിനാല്‍ ഒരു തവണ കൂടി വിളിച്ച് കുട്ടി ഇതേ ആവശ്യം ഉന്നയിച്ചുവെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
911 എന്ന നംബറില്‍ വിളിച്ചാല്‍ ഏത് പ്രയാത്തിലുള്ളവര്‍ക്കും സഹായവുമായി പൊലീസ് സംഘം പാഞ്ഞെത്തും. ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. അതിനാല്‍ 911 എന്ന നംബറിലേക്ക് വിളിക്കേണ്ടതിന്‍റെ യഥാര്‍ത്ഥ ആവശ്യമെന്തെന്ന് മക്കളെ ബോധ്യപ്പെടുത്താന്‍ പൊലീസ് രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് റെസ്റ്റോറന്‍റില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഒരു യുവതി 911 ല്‍ വിളിച്ചിരുന്നു. എന്തെങ്കിലും അപകടകരമായ അവസ്ഥയില്‍ പെടുന്നവര്‍ക്ക് സഹായമെത്തിക്കാനാണ് കാനഡയില്‍ 24 മണിക്കൂര്‍ 911 സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam