
ദില്ലി: വേദനമാറാന്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ജനിച്ച് നാല് മാസം മാത്രം പ്രായമായ കുഞ്ഞിന് മേല്‍ച്ചുണ്ടില്‍ ശസ്ത്രക്രിയയെ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള വേദന താല്‍ക്കാലികമായി മാറാനാണ് ഇഞ്ചക്ഷന്‍ നല്‍കിയത്.
മുച്ചുണ്ടുള്ള കുഞ്ഞിനെ ശസ്ത്രക്രിയക്കായി ജനുവരി 17നാണ് രാസ്ഥാനിലെ ജയ്പൂരിലുള്ള ഗോള്‍ഡന്‍ ആശുപത്രിയില്‍ എത്തിച്ചത്. മുറിഞ്ഞിരിക്കുന്ന ചുണ്ട് തുന്നിച്ചേര്‍ക്കണമെന്ന് ഡോക്ടര്‍ അറിയിക്കുകയും ഇത് അംഗീകരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴും കുഞ്ഞ് കരച്ചില്‍ തുടരുകയായിരുന്നു. കരച്ചില്‍ നിര്‍ത്താത്തതിനാല്‍ കുഞ്ഞിനെ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുഞ്ഞിന് വേദന സംഹാരി നല്‍കി. ശേഷം തുഞ്ഞ് കരച്ചില്‍ നിര്‍ത്തിയെന്ന് മാത്രമല്ല അനങ്ങാതായെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. ഒരു മണിക്കൂറിന് ശേഷം മകുഞ്ഞ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
മരുന്നുകളുടെ പാര്‍ശ്വഫലമാണ് മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണം. മെഡിക്കല്‍ സൂപ്രണ്ടിനെ കണ്ട് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ കുഞ്ഞിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി.
2015 ല്‍ സമാനമായ സംഭവം ഇതേ ആശുപത്രിയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കിടെ രക്തത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് അസാം സ്വദേശിയായ അനാമിക റായ് എന്ന 36 കാരന്‍ ഇവിടെ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam