
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അരലക്ഷത്തിലേറെ കുട്ടികൾ കുറഞ്ഞു. അഞ്ചാം പ്രവൃത്തി ദിവസത്തെ കണക്കാണ് പുറത്ത് വന്നത്. 37 ലക്ഷത്തി അറുപത്തി മൂവായിരത്തി 669 കുട്ടികളായിരുന്നു ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. ഈ വർഷം അത് 37 ലക്ഷത്തി 1557 ആയി.
ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്. മുൻവർഷത്തേക്കാൾ 1363 കുട്ടികളാണ് ഇത്തവണ കുറഞ്ഞത്. മൂന്ന് ലക്ഷത്തി നാലായിരത്തി 947 കുട്ടികളാണ് ഈ വർഷം പ്രവേശനം നേടിയത് . സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കണക്കാണ് പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam