ഇന്ത്യയുടെ കാര്യത്തില്‍ ചൈന കാണിക്കുന്നത് മണ്ടത്തരം

Published : Feb 24, 2017, 12:45 PM ISTUpdated : Oct 04, 2018, 11:45 PM IST
ഇന്ത്യയുടെ കാര്യത്തില്‍ ചൈന കാണിക്കുന്നത് മണ്ടത്തരം

Synopsis

ഇന്ത്യയോടുള്ള നിലപാടില്‍ ചൈന മണ്ടത്തരം കാണിക്കുന്നു എന്ന് ചൈനീസ്  ഔദ്യോഗിക മാധ്യമം. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ കഴിവുകളും, നേട്ടങ്ങളും അവഗണിക്കുക വഴി വലിയ തെറ്റാണ് ചൈന നടത്തുന്നത് എന്ന് ചൈനയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ ഗ്ലോബല്‍ ടൈംസ് പറയുന്നത്. ചൈനീസ് സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള പത്രമാണ് ഇത്.

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രതിഭകളെ നമ്മുക്കും വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ചൈന പദ്ധതികള്‍ തയ്യാറാക്കുന്നില്ല. യൂറോപ്പും, അമേരിക്കയും കഴിഞ്ഞാല്‍ ഇന്ത്യ ഇത്തരം കഴിവുകളുടെ അക്ഷയഖനിയാകുകയാണെന്ന് ഗ്ലോബല്‍ ടൈംസ് ലേഖനം സൂചിപ്പിക്കുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയില്‍ ഐടി ജോലികളില്‍ കുതിച്ച് ചാട്ടം ഉണ്ടാകുന്നു. ഇതിന് അനുരണമായി വിദേശ ഗവേഷണങ്ങളെയും കഴിവുകളെയും രാജ്യത്തിന് ഉപയോഗിക്കാന്‍ കഴിയണം. കുറഞ്ഞ നിരക്ക്, അയല്‍രാജ്യം എന്നീ ഘടകങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയെ ഇത്തരം ഘട്ടത്തില്‍ സഹകരിപ്പിക്കുന്നത് നല്ലതാണെന്ന് പത്രം പറയുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം കാര്യത്തില്‍ ഇന്ത്യയെ അവഗണിക്കുന്ന നിലപാടാണ് ചൈനയ്ക്ക് എന്ന് പത്രം കുറ്റപ്പെടുത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയിൽ; ഡീൽ ആരോപണം കടുപ്പിക്കും, മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് ബിനോയ് വിശ്വം
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും