ഷി ജിന്‍ പിങിനായി പ്രസിഡന്റ് കാലാവധി നീട്ടാന്‍ ചൈന

By web deskFirst Published Feb 26, 2018, 1:05 AM IST
Highlights

ബെയ്ജിങ്ങ്:  പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ടേം എന്ന വ്യവസ്ഥ റദ്ദാക്കാനുള്ള നിര്‍ദ്ദേശം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ചു. പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ കാലാവധി നീട്ടുന്നതിന് വേണ്ടിയാണിത്. തുടര്‍ച്ചയായി രണ്ട് ടേം മാത്രം പ്രസിഡന്റ് പദവി നിഷ്‌കര്‍ക്കുന്ന ഭരണഘടന വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിര്‍ദ്ദേശമാണ് പാര്‍ട്ടി മുന്നോട്ടുവച്ചിരിക്കുന്നത്.

ഭേദഗതി നടപ്പായാല്‍ 2023 ന് ശേഷവും ഷി പ്രസിഡന്റായി തുടരും. 2013 ല്‍ പ്രസിഡന്റായ ഷി ജിന്‍ പിങിന്റെ ആദ്യം ടേം അവസാനിരിക്കെയാണ് പാര്‍ട്ടിയുടെ പുതിയ നിര്‍ദ്ദേശം. മാവോ സെ തൂങിനും ഡെങ് സിയാവോ പിങിനും ശേഷം ചൈനീസ് ഭരണഘടനയില്‍ സ്വന്തം പേര് എഴുതി ചേര്‍ക്കപ്പെട്ട നേതാവ് കൂടിയാണ് ഷി ജിന്‍ പിങ്. 

അടുത്തമാസം അഞ്ചിന് നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഷി ജിന്‍ പിങ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. ഇതോടെ ഷി ചിന്‍പിങ് ചൈനയിലെ ഏറ്റവും കരുത്തനായ നേതാവായിത്തീരും. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഷി ചിന്‍പിങ്ങിന്റെ പിന്‍ഗാമിയായി ആരെയും തെരഞ്ഞെടുത്തിരുന്നില്ല.

click me!