
യുദ്ധം ജീവിതം ദുസ്സഹമാക്കിയതിന് പിന്നാലെയാണ് യമനില്‍ പകര്‍ച്ച വ്യാധികളും പടരുന്നത്. യമന്‍ സര്‍ക്കാറിനെ പിന്താങ്ങുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യവും ഹൂതി വിമതരും തമ്മില്‍ 18 മാസമായി യുദ്ധം നടക്കുന്ന യമനില്‍ ആയിരക്കണക്കിനാളുകള്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. ആശുപത്രികളെയും പൊതുജനാരോഗ്യ സംവിധാനങ്ങളെയും വെറുതെ വിടാത്ത യുദ്ധം ഇപ്പോള്‍ അവശേഷിക്കുന്ന ജനതയെ പകര്‍ച്ച വ്യാധികളിലൂടെ കൊന്നൊടുക്കുകയാണ്.
രാജ്യത്ത് കോളറ രോഗം പടരുന്നതായി ഒക്‌ടോബറില്‍ യമന്‍ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. യമനിലെ 74 ലക്ഷം കുട്ടികള്‍ അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുള്ളവരാണെന്ന് യൂണിസെഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യമനിലെ 23 ഭരണ പ്രവിശ്യകളില്‍ പത്തിടത്തും കോളറ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യുദ്ധം കുടിവെള്ള വിതരണ സംവിധാനത്തേയും ആരോഗ്യ സംവിധാനത്തേയും തകര്‍ത്തതിനാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്. യുദ്ധത്തെ തുടര്‍ന്ന് കുടിവെള്ള സംവിധാനം പൂര്‍ണമായും മലിനീകരിക്കപ്പെട്ടതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ഇതിനൊപ്പം കുട്ടികള്‍ക്കിടയിലെ രൂക്ഷമായ പോഷകാഹര കുറവും യമനില്‍ സ്ഥിഗിതികള്‍ വഷളാക്കുന്നുണ്ട്. അടിയന്തര മെഡിക്കല്‍ സഹായമാവശ്യമുള്ള 74 ലക്ഷം കുട്ടികളില്‍ 15 ലക്ഷത്തോളം പേര്‍ കടുത്ത പോഷകാഹാര കുറവ് മൂലം വലയുന്നവരാണെന്നാണ് യൂണിസെഫിന്റെ റിപ്പോര്‍ട്ട്. ഇവരില്‍ തന്നെ നാല് ലക്ഷത്തോളം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ യുദ്ധമുണ്ടാക്കിയതിനേക്കാള്‍ മോശം അവസ്ഥയാകും യമനികളെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam