പോലീസ് പുറത്തുവിട്ട ചിത്രം; നാട്ടുകാരെ ഞെട്ടിപ്പിക്കുന്നു, വൈറലാകുന്നു

Published : May 06, 2017, 01:10 PM ISTUpdated : Oct 04, 2018, 07:19 PM IST
പോലീസ് പുറത്തുവിട്ട ചിത്രം; നാട്ടുകാരെ ഞെട്ടിപ്പിക്കുന്നു, വൈറലാകുന്നു

Synopsis

വാന്‍കൂവര്‍ : ജനങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്‍റെ തോത് കാണിക്കാന്‍ പോലീസ് പുറത്തുവിട്ട ചിത്രം ശ്രദ്ധേയമാകുന്നു. കാനഡയിലെ വാന്‍കൂവറിലെ പോലീസ് സൂപ്പറിന്റെന്‍ഡന്റ് മിഷേല്‍ ഡേവിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. മയക്കുമരുന്നുകള്‍ കുത്തിവെച്ച ശേഷം ഉപേക്ഷിക്കുന്ന സിറിഞ്ചുകള്‍ ഉപയോഗിച്ച് പ്രാവുകള്‍ നിര്‍മിച്ച കൂടിന്‍റെ ചിത്രമാണ് മിഷേല്‍ പുറത്തുവിട്ടത്. 

നഗരത്തിന്‍റെ കിഴക്കുഭാഗത്തുള്ള ഒറ്റമുറി വീട്ടില്‍ കണ്ടെത്തിയതാണ് ഈ പ്രാവിന്‍ കൂടെന്ന്. നഗരം നേരിടുന്ന മയക്കുമരുന്ന് വിപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് അവര്‍ വിശദീകരിക്കുന്നു. ഇത് കാണുന്നത് വിഷമകരമായ അവസ്ഥയാണെന്നും മിഷേല്‍ പറയുന്നു. സിറിഞ്ച് കൊണ്ടുള്ള കൂട്ടില്‍ കിളികളുടെ മുട്ടകളും കാണാം. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാമ്പുകടി ഭീതിയിൽ കേരളം; ഇന്നലെ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ, ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7 പേർക്ക്
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി തള്ളി സുപ്രീംകോ‌ടതി, ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല