നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദം; ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പിണറായി വിജയന്‍

Published : Jan 22, 2018, 01:45 PM ISTUpdated : Oct 05, 2018, 02:16 AM IST
നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദം; ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പിണറായി വിജയന്‍

Synopsis

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ പരാമര്‍ശം വായിക്കാത്ത ഗവര്‍ണറുടെ നടപടി ശ്രദ്ധയില്‍പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ മോശമായി ചിത്രീകരിക്കാൻ ദേശീയ തലത്തിൽ ചില സംഘടനകൾ കുപ്രചരണം നടത്തിയെന്ന്  നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണറുടെ കുറ്റപ്പെടുത്തലുണ്ടായിരുന്നു. അതേ സമയം കേന്ദ്ര സർക്കാർ ഫെഡറലിസം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഗവർണ്ണർ വായിക്കാതെ വിട്ടുകളഞ്ഞത് വിവാദമായി. നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കേരളത്തിന്റെ ക്രമസമാധാന നിലയെ ചൊല്ലി സംഘപരിവാറും സംസ്ഥാന സർക്കാറും തമ്മിൽ  ഏറെനാളായി വാക്പോര് തുടരുന്നതിനിടെയാണ് നയപ്രഖ്യാപനത്തിലെ വിമർശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ