കുറി‌ഞ്ഞി ഉദ്യാനത്തിന്റെ വിസ്‌തീർണം കുറയില്ലെന്ന് മുഖ്യമന്ത്രി

Web Desk |  
Published : Nov 25, 2017, 09:16 PM ISTUpdated : Oct 04, 2018, 05:16 PM IST
കുറി‌ഞ്ഞി ഉദ്യാനത്തിന്റെ വിസ്‌തീർണം കുറയില്ലെന്ന് മുഖ്യമന്ത്രി

Synopsis

കണ്ണൂര്‍: മൂന്നാർ കുറിഞ്ഞി സങ്കേതത്തിന്റെ നിലവിലുള്ള വിസ്തീർണ്ണത്തിൽ അൽപ്പം പോലും കുറയില്ലെന്ന് മുഖ്യമന്ത്രി. കുറിഞ്ഞി സങ്കേതത്തെക്കുറിച്ചുള്ള യോഗത്തിലെ തീരുമാനങ്ങളെന്ന പേരിൽ പുറത്തുവന്നത് ആശ്ചര്യകരമായ റിപ്പോർട്ടുകളാണ്.  കുറിഞ്ഞി സങ്കേതം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾക്കാണ് സർവ്വേ നടത്താൻ തീരുമാനിച്ചതെന്നും, സദുദ്ദേശമുള്ളവർക്ക് ഇത് വിശ്വസിക്കാമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. കുറിഞ്ഞി വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തില്ല. ഇക്കാര്യത്തിൽ വിശദമായി പഠിച്ചശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് പറഞ്ഞായിയിരുന്നു വിവാദ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്