
ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ടെന്ന് ധര്‍മ്മടം പ്രസഗത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. തനിക്കെതിരെ ഒരു കേസും നിലവില്ലെന്നും അസത്യപ്രസ്താവന നടത്തുന്ന വി.എസില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി അപകീര്‍ത്തി കേസു നല്‍കി. പ്രതിപക്ഷ നേതാവിനെ പ്രസ്താവനകളില്‍ നിന്നും വിലക്കണമെന്ന് ഉപഹര്‍ജിയും നല്‍കി. ഒരു എഫ്‌ഐആറോ സമന്‍സോ ഉമ്മന്‍ചാണ്ടിക്കെതിരെ നിലവില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയി സത്യവാങ്മൂലം നല്‍കി.
ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള 31 കേസുകളുടെ പട്ടിക കോടതിയില്‍ നല്‍കിയ വി.എസ്.പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും പറഞ്ഞു. വിശമായം വാദം കേട്ടശേഷം പ്രസ്താവനകള്‍ വിലക്കിയ ശേഷം ഉപഹര്‍ജി കോടതി തള്ളി. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായ സ്വതന്ത്രം തടയുന്നത് അവകാശനത്തില്‍മേലുള്ള കടന്നുകയറ്റമാണ്. ഉമ്മന്‍ചാണ്ടിക്ക് ഈ ഘട്ടത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേ സമയം ഉമ്മന്‍ചാണ്ടിക്കതെിരെ കേസലുകളുണ്ടോ, ഇല്ലയോ ഇന്ന കാര്യം തെളിക്കേണ്ട അപകീര്‍ത്ത കേസു പരിഗണിക്കുന്ന വിചാരണക്കോടതിയാണെന്നും അവധിക്കാല ബഞ്ച് പറഞ്ഞു. തികച്ചു സാങ്കേതിത്വം ചൂണ്ടികാട്ടിയാണ് ഉപഹര്‍ജി തള്ളിയെതെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ അഡ്വ.സന്തോഷ് പറഞ്ഞു. ജില്ലാ അഡീഷണല്‍ ജഡ്ജി എ.ബദറൂദ്ദീനാണ് വിധി പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam