ജിഷ കേസ് പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി സ്ഥിരീകരിച്ചു

By Web DeskFirst Published Jun 16, 2016, 5:03 AM IST
Highlights

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷ കൊലക്കേസ് പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുമ്പാണ് മുഖ്യമന്ത്രി ഇക്കാര്യം ശരിവെച്ചത്. ജിഷ കേസ് പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്നു തന്നെ അറിയാനാകുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിയെ പിടികൂടിയത് ആഭ്യന്തരവകുപ്പിനും പൊലീസിനും പൊന്‍തൂവലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള അമിയുര്‍ ഉള്‍ ഇസ്ലം എന്നയാളാണ് ഹീനമായ കൃത്യം നടത്തിയതെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ഡിഎന്‍എ പരിശോധനാ ഫലം വന്നശേഷം ഇക്കാര്യം വാര്‍ത്താസമ്മേളനം വിളിച്ച് പൊലീസ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

click me!