നോട്ടുനിരോധനം പ്രധാനമന്ത്രിയുടെ വകതിരിവില്ലാത്ത തീരുമാനമായിരുന്നുവെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Nov 8, 2017, 1:34 PM IST
Highlights

തിരുവനന്തപുരം: നോട്ട് നിരോധനം പ്രധാനമന്ത്രിയുടെ വകതിരിവില്ലാത്ത തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണത്തിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ കേന്ദ്രമന്ത്രിയാണെന്ന് വ്യക്തമായി. നോട്ട് നിരോധനത്തിന് പിന്നാലെ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനും ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിനെതിരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫിസിലേയ്ക്ക് ഇടതുമുന്നണി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

click me!