ബോട്ടപകടം; മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ അടിയന്തര സഹായം

By Web DeskFirst Published Jun 11, 2017, 10:49 PM IST
Highlights

തിരുവനന്തപുരം: കൊച്ചിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നാണ് തുക അനുവദിക്കുക. 

സാധാരണ നിലയില്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. എന്നാല്‍, ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ പോകുന്ന ത്സ്യതൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ കോസ്റ്റല്‍ പോലീസ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

click me!