കണ്ണൂര്‍ കൊലപാതകങ്ങള്‍: സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Web desk |  
Published : May 08, 2018, 03:50 PM ISTUpdated : Jun 08, 2018, 05:49 PM IST
കണ്ണൂര്‍ കൊലപാതകങ്ങള്‍: സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Synopsis

ഒരു കൊലനടക്കുന്നത് ഏത് ഏത് സാഹചര്യത്തിലും അഭികാമ്യമായ കാര്യമല്ല

തിരുവന്തപുരം: മാഹിയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

രണ്ട് കൊലപാതകങ്ങള്‍ നടന്നതില്‍ ഒന്ന് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ്. അവിടുത്തെ പോലീസാണ് കേസ് അന്വേഷിക്കുന്നത്. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും ഡിജിപിയോട് പറഞ്ഞിട്ടുണ്ട്. 

സംസ്ഥാനത്തെ ക്രമസമാധാനമേഖല തകര്‍ന്നിരിക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരു കൊലനടക്കുന്നത് ഏത് ഏത് സാഹചര്യത്തിലും അഭികാമ്യമായ കാര്യമല്ലെന്നും അത്തരം സംഭവങ്ങളുണ്ടാവരുതെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ നടക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അതേക്കുറിച്ച് പറയേണ്ട സന്ദര്‍ഭമലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ