
ദില്ലി: കേന്ദ്രസർക്കാർ മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി. അതിനുള്ള ഒന്നാം ഘട്ട ആലോചനകൾ നടന്നു കഴിഞ്ഞു. ഇന്ത്യയുടെ ആർഷഭാരത സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ഉപയോഗിക്കാനാണ് ആലോചന. അങ്ങനെ നീക്കം ചെയ്താൽ അതിനുശേഷം ഉള്ള മോദിയുടെ ചായ സൽക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് ഇപ്പോൾ കരുതേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു
പാർലമെന്‍ററി പാർട്ടിയുമായി ബന്ധമില്ലാത്ത പ്രിയങ്ക ഗാന്ധി എന്തിനാണ് മോദിയുടെ ചായ സൽക്കാരത്തിന് പോയത്. എന്ത് സന്ദേശമാണ് കോൺഗ്രസ് ഇതിലൂടെ നൽകുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളെക്കുറിച്ച് ചായ സൽക്കാരത്തിൽ പ്രിയങ്ക ഗാന്ധി പുകഴ്ത്തി പറയുന്നു. രാഹുൽ ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ആരും ചായ സൽക്കാരത്തിന് പോകില്ലായിരുന്നു. ബില്ല് പാസാക്കി മണിക്കൂറുകൾക്കകം സ്പീക്കറുടെ ചായ സൽക്കാരത്തിന് പ്രിയങ്ക ഗാന്ധി അടക്കം പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ കളങ്കമാണ്. ഇതിനേക്കാൾ പ്രാധാന്യം കുറവുള്ള വിഷയങ്ങളിൽ ചായ സൽക്കാരത്തിൽ നിന്ന് വിട്ടു നിന്നിട്ടുണ്ട് കോൺഗ്രസ്. ചായ സൽക്കാരത്തിന് പോകണമെങ്കിൽ അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം. മഹാത്മാഗാന്ധിയുടെ ഉദകക്രിയയ്ക്കാണോ അവർ അവിടെ പോയ്തെന്നും ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam