സഹകരണ ബാങ്കുകൾ മൈക്രോ ഫിനാൻസ് രംഗത്തേക്കും

By Web DeskFirst Published Jun 21, 2018, 9:46 AM IST
Highlights
  • സഹകരണ ബാങ്കുകൾ മൈക്രോ ഫിനാൻസ് രംഗത്തേക്കും

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ മൈക്രോ ഫിനാൻസ് രംഗത്തേക്കും വ്യാപകമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുടുംബശ്രീകൾക്ക് ഒമ്പത് ശതമാനം പലിശക്ക് വായ്പ നൽകും. കുടുംബശ്രീകൾക്ക് ആ തുക 12 ശതമാനം പലിശ നിരക്കില്‍ അംഗങ്ങൾക്ക് നൽകാനാകുന്ന രീതിയിലായിരിക്കും പദ്ധതി.

മുറ്റത്തെ മുല്ല എന്ന പേരിൽ 26ന് പാലക്കാട് പദ്ധതി തുടങ്ങും. അനധികൃത പണമിടപാടുകാര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും കടകംപള്ളി നിയമസഭയില്‍ പറഞ്ഞു. ഓണക്കാലത്തോടെ കേരളം ബാങ്ക് യാഥാർഥ്യമാകുമെന്നും, നിലവിലെ ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു മാത്രമേ കേരളം ബാങ്ക് രൂപികരിക്കുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍ പറഞ്ഞു. ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ച്ചക്കകം നിയമിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നു പിന്മാറുമ്പോൾ ഉള്ള പ്രത്യാഘാതങ്ങള്‍ പഠിക്കണം. കുടുങ്ങിയാല്‍ ഊരിപ്പോകാന്‍ സാധിക്കാത്ത തരത്തിലാണ് ചില സംവിധാനങ്ങളെന്നും പുന: പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

click me!