കൊച്ചിയില്‍ ക്രിക്കറ്റ് നടത്താമെന്ന് ബ്ലാസ്റ്റേഴ്‌സ്; തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു

Web Desk |  
Published : Mar 21, 2018, 12:30 PM ISTUpdated : Jun 08, 2018, 05:44 PM IST
കൊച്ചിയില്‍ ക്രിക്കറ്റ് നടത്താമെന്ന് ബ്ലാസ്റ്റേഴ്‌സ്; തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു

Synopsis

ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തിയാല്‍ മതിയെന്ന നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഐ.എം.വിജയന്‍ തുടങ്ങിയ കായികതാരങ്ങളും സ്വീകരിച്ചതെങ്കില്‍ ഇതിനു വിരുദ്ധമായ നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതിനിധി ഇന്ന് യോഗത്തില്‍ സ്വീകരിച്ചത്

കൊച്ചി: കേരളത്തിന് അനുവദിച്ച ഇന്ത്യ-വിന്‍ഡീസ് മത്സരത്തിന്റെ വേദി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കോടിക്കണക്കിന് രൂപ മുടക്കി കൊച്ചിയിലൊരുക്കിയ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തും ഫുട്‌ബോള്‍ കൊച്ചിയിലും നടത്താനുള്ള സാധ്യതകള്‍ തെളിഞ്ഞിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് ചേര്‍ന്ന ചേര്‍ന്ന ജിഡിസിഎ, കെസിഎ, കേരള ബ്ലാസ്‌റ്റേഴ്‌സ് യോഗത്തില്‍ പക്ഷേ ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താനുള്ള സാധ്യതയാണ് വീണ്ടുമുണ്ടായത്. 

ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തിയാല്‍ മതിയെന്ന നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഐ.എം.വിജയന്‍ തുടങ്ങിയ കായികതാരങ്ങളും സ്വീകരിച്ചതെങ്കില്‍ ഇതിനു വിരുദ്ധമായ നിലപാടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതിനിധി ഇന്ന് യോഗത്തില്‍ സ്വീകരിച്ചത്. കൊച്ചിയില്‍ ഏകദിന മത്സരം സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും  ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ഒരു മാസം കൊണ്ട് ഫുട്‌ബോള്‍ കളിക്ക് വേണ്ട രീതിയില്‍ സ്‌റ്റേഡിയത്തെ ടര്‍ഫ് പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധി യോഗത്തെ അറിയിച്ചു. 

മെയ് ആദ്യവാരം പണി തുടങ്ങിയാല്‍ നവംബറോടെ ക്രിക്കറ്റ് മത്സരത്തിന് അനുകൂലമായ രീതിയില്‍ കൊച്ചി സ്റ്റേഡിയത്തില്‍ പിച്ചൊരുക്കാന്‍ സാധിക്കുമെന്നും എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ മത്സരം കൊച്ചിയില്‍ തന്നെ നടത്താം എന്നും ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നിലപാട് സ്വീകരിച്ചു.

ക്രിക്കറ്റ് മത്സരം നടത്താം എന്ന നിലപാടിലേക്ക് ബ്ലാസ്റ്റേഴ്‌സും കെ.സി.എയും എത്തിയതോടെ ഒരു വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനമെടുക്കാം എന്ന തീരുമാനത്തിലേക്കാണ് യോഗമെത്തിയത്. സ്‌റ്റേഡിയത്തിന്റെ പ്രതലം മാറ്റിയെടുക്കാനും പൂര്‍വസ്ഥിതിയിലാക്കാനും ത്രദിവസം വേണ്ടി വരുമെന്ന് വിദഗദ്ധസമിതി പരിശോധിക്കുമെന്ന് ജിഡിസിഎ ചെയര്‍മാന്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഈ റിപ്പോര്‍ട്ട് ലഭിക്കും ഇതിനു ശേഷം മത്സരവേദി സംബന്ധിച്ച അന്തിമപ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും