കളക്ടര്‍ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവിറങ്ങി

Published : Nov 28, 2017, 12:20 PM ISTUpdated : Oct 04, 2018, 11:57 PM IST
കളക്ടര്‍ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവിറങ്ങി

Synopsis

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.

കണ്ണന്താനം മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തില്‍ തന്നെ പ്രശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുള്ള ആലോചന സജീവമായിരുന്നു. എന്നാല്‍, പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതാണ് നിയമനം വൈകിച്ചത്. എന്‍ പ്രശാന്ത് കോഴിക്കോട് കളക്ടറായിരുന്ന കാലത്ത് നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. വികസന ഫണ്ടിന്റെ പേരില്‍ കോഴിക്കോട് എംപി എം കെ രാഘവനെതിരെ പ്രസ്താവന നടത്തിയായിരുന്നു വിവാദങ്ങളുടെ തുടക്കം. എംപിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്
ഡാറ്റ ചോര്‍ച്ചയിൽ ഗുരുതര ആരോപണം; 'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി', രേഖ പുറത്തുവിട്ട് ചെന്നിത്തല