
തൃശൂര്‍: പൂരം വെടിക്കെട്ടിന് അനുമതി. പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ടർ. സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേർക്ക് പരിക്കേറ്റതിൽ പാറേമേക്കാവ് ദേവസ്വത്തിൽ നിന്ന് ജില്ലാ കളക്ടർ വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് താഴെ വീണ് പൊട്ടി അപകടമുണ്ടായതാണ് പ്രതിസന്ധിക്ക് കാരണം. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെടിക്കെട്ട് സാമഗ്രഹികളിൽ അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകൾ കണ്ടെത്തിയിരുന്നു.
പെസോ പരിശോധനയിൽ ഇരുദേവസ്വങ്ങളുടെയും വെടിക്കെട്ട് സാമഗ്രഹികളൊന്നും കണ്ടെത്തിയില്ല.സാമഗ്രഹികളിലൊന്നിലും നിരോധിത വസ്തുക്കൾ കണ്ടെത്തിയില്ല.തിരുവമ്പാടി - പാറേ മേക്കാവ് ദേവസ്വ ക്കൾക്ക് വെടിക്കെട്ടിനുള്ള ലൈസൻസ് ജില്ലാ ഭരണകൂടം അനുവദിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam