
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിൻസിപാലിനെതിരെ ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം. കോളേജ് തലത്തിൽ നടപടി സ്വീകരിക്കാനും പോലീസിൽ പരാതി നൽകാനും പ്രിൻസിപ്പലിനെ മാനേജ്‍മെന്റ് ചുമതലപ്പെടുത്തി. വിവിധ സംഘടനകൾ സംഭവത്തിൽ കോളേജിലേക്ക് പ്രകടനം നടത്തി.
കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പലിന് യാത്രയയപ്പ് നല്കുന്നതിനിടെയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ചതും പടക്കം പൊട്ടിച്ചാഘോഷിച്ചതും. ഇത് വൻ പ്രതിഷേധത്തിന് വഴി വച്ചതോടെയാണ് മാനേജ്‌മന്റ് അടിയന്തിര യോഗം ചേർന്നത്. പ്രിൻസിപ്പലിന് പൂർണ പിന്തുണ നൽകുവാനും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുവാനും യോഗം തീരുമാനിച്ചു.
സംഭവത്തെ കുറിച്ച് കോളേജ് തലത്തിൽ അന്വേഷിക്കുവാൻ അധ്യാപക സമിതി രൂപീകരിക്കും. ഈ റിപ്പോർട്ട് അനുസരിച്ച് കുറ്റക്കാരെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള തീരുമാനം എടുക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രിൻസിപ്പലിനെ അവഹേളിച്ചതിൽ യൂത്തുകോൺഗ്രെസ്ടും ബിജെപിയുംപ്രധിഷേധ പ്രകടനം നടത്തി. സംഭവത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും കോളേജ് എഡ്യൂക്കേഷൻ ഡിറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പ്രവർത്തകർ ഉൾപെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam