ഗൃഹനാഥന്‍റെ ആത്മഹത്യ; പൊലീസിനെതിരെ അമ്മ

Web Desk |  
Published : Apr 07, 2018, 11:29 PM ISTUpdated : Jun 08, 2018, 05:45 PM IST
ഗൃഹനാഥന്‍റെ ആത്മഹത്യ; പൊലീസിനെതിരെ അമ്മ

Synopsis

വരാപ്പുഴയിൽ ഗൃഹനാഥന്റെ ആത്മഹത്യ പൊലീസിന്റെ ഭാഗത്ത് അനാസ്ഥ ആരോപണവുമായി വാസുദേവന്റെ അമ്മ കൃത്യസമയത്ത് ഇടപെട്ടില്ലെന്ന് ആരോപണം

വരാപ്പുഴയിൽ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മരിച്ച വാസുദേവന്റെ അമ്മ മാണിക്യം.കുടുംബത്തിനുണ്ടായ ഭീഷണിയെ കുറിച്ച് പൊലീസിനെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നാണ് ആക്ഷേപം.ആർഎസ്എ സ് പ്രവർത്തകരുടെ വീട് കയറിയുള്ള  ആക്രമണത്തത്തിൽ മനം നൊന്താണ് മകൻ ജീവനൊടുക്കിയതെന്ന്  അമ്മ പറയുന്നു.

പ്രദേശത്തെ ചില യുവാക്കൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം താനും ഇളയമകൻ ഗണേഷും വരാപ്പുഴ സ്റ്റേഷനിൽ പോയിരുന്നെന്നാണ് മാണിക്യം പറയുന്നത്.എന്നാൽ പരാതി പറഞ്ഞിട്ടും പൊലീസ് തിരിച്ചയച്ചു.പൊലീസ് കൃത്യ സമയത്ത് ഇടപെട്ടിരുന്നെങ്കിൽ വീട് കയറിയുള്ള ആക്രമണവും തുടർന്നുള്ള മകന്റെ മരണവും ഉണ്ടാകുമായിരുന്നില്ല

എന്നാൽ തങ്ങളുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.വാസുദേവന്റെ അമ്മ മാണിക്യം പരാതിയുമായി പൊലീസ് സ്റ്റേഷനിൽ വന്നിട്ടില്ല.വീട് കയറിയുള്ള ആക്രമണത്തിന് ശേഷം മാത്രമാണ് പരാതി ലഭിച്ചത്.

എന്നാൽ ആർഎസ്എസ് ബന്ധമുള്ള പ്രദേശത്തെ ചില യുവാക്കൾ ഏറെക്കാലമായി മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാരും പറയുന്നു. ഇവർക്ക് പൊലീസിൽ ചിലരുടെയും പിന്തുണ ഉണ്ടെന്നാണ് ആക്ഷേപം. കേസിൽ ഇതു വരെ 9 പേർ അറസ്റ്റിലായി.ഇനിയും ആറ് പേർ കൂടി പിടിയിലാകാനുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് വരാപ്പുഴ മേഖലയിൽ ഇന്ന് സിപിഎം ഹർത്താൽ ആണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല പൊട്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണവുമായി പൊലീസ്
ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു, അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം