യുവാക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിച്ചുകൊണ്ട് എസ്എംഎസ് സന്ദേശം

Web Desk |  
Published : Apr 30, 2018, 11:38 PM ISTUpdated : Jun 08, 2018, 05:46 PM IST
യുവാക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിച്ചുകൊണ്ട് എസ്എംഎസ് സന്ദേശം

Synopsis

തൃശ്ശൂരിൽ യുവാക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിച്ചുകൊണ്ട്  എസ്എംഎസ് സന്ദേശം ഒരേ വ്യക്തിക്ക് സന്ദേശമെത്തുന്നത് വ്യത്യസ്ത നമ്പറുകളിൽ നിന്ന്  പരാതിയുമായി ചേർപ്പ് സ്വദേശി

തൃശ്ശൂര്‍: യുവാക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിക്കുന്ന എസ്എംഎസ് സന്ദേശം പ്രചരിക്കുന്നതായി പരാതി. തൃശൂര്‍ ചേര്‍പ്പ് സ്വദേശി ഷിഹാബിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഉസാമ ബിൻ ലാദനാണ് ദൈവം, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമാകൂ എന്നിങ്ങനെയുളള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. പല നമ്പറുകളില്‍ നിന്നാണ് സന്ദേശമെത്തുന്നത്. സന്ദേശം അയച്ച മൊബൈല്‍ ഫോണിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ പ്രതികരണമില്ല.തൃശൂരില്‍ ചേര്പ്പ് ഭാഗത്താണ് സന്ദേശം പ്രചരിക്കുന്നത്

ഷിഹാബിൻറെ പരാതിയില്‍ ചേര്‍പ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മൊബൈല്‍ ഫോണിൻറെ ടവറ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ