മണിപ്പൂരില്‍ സ്വതന്ത്ര എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ട് പോയെന്ന് കോണ്‍ഗ്രസ്

By Web DeskFirst Published Mar 12, 2017, 1:28 PM IST
Highlights

ഇംഫാല്‍: മണിപ്പൂരില്‍ സ്വതന്ത്ര എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ട് പോയതായി കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാദേശികപാര്‍ട്ടികളുടെ പിന്തുണ ഇരുപാര്‍ട്ടികളും തേടുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ ആരോപണം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മണിപ്പൂരില്‍ നാടകീയസംഭവങ്ങളാണ് നടക്കുന്നത്.

സ്വതന്ത്രഎംഎല്‍എ അഷബുദ്ദീനെയാണ് ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. എംഎല്‍എയെ ഗുഹാത്തിയില്‍ പാര്‍പ്പിച്ചിരിക്കുയാണെന്നും ബിജെപി കുതിരക്കച്ചവടം നടത്തുകയാണുമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതാവുകൂടിയായ രമേശ് ചെന്നിത്തല ഇംഫാലിലെത്തി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കാണ് രമേശ് ചെന്നിത്തല മണിപ്പൂരിലെത്തിയത്.60 അംഗനിയമസഭയില്‍ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ഒരാംഗമുള്ള ത്രിണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷത്തിന് രണ്ട് പേരുടെ പിന്തുണ കൂടി മതി.

21 സീറ്റ് നേടിയ ബിജെപിക്ക് നാഗാ പീപ്പീള്‍സ് പാര്‍ട്ടിയുടെ 4 പേരുടേയും എല്‍ജെപിയുടെ ഒരാളുടേയും പിന്തുണയുണ്ട്. ഇതോടെ 4 എംഎല്‍എമാരുള്ള നാഷണല്‍ പിപ്പിള്‍സ് പാര്‍ട്ടിയുടെ നിലപാട് നിര്‍ണ്ണയകമായി. ഇവരെ ഒപ്പം നിര്‍ത്താണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ശ്രമം. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി ദേശീയനേതാക്കള്‍ തന്നെ പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഈ നീക്കം തടയാന്‍ കോണ്‍ഗ്രസും ശ്രമം സജീവമാക്കിയിരിക്കുയാണ്.

 

 

click me!