എകെജിക്കെതിരായ പരാമര്‍ശം; ബൽറാമിനെ തള്ളി കോണ്‍ഗ്രസ്

Published : Jan 07, 2018, 10:12 AM ISTUpdated : Oct 04, 2018, 07:43 PM IST
എകെജിക്കെതിരായ പരാമര്‍ശം; ബൽറാമിനെ തള്ളി കോണ്‍ഗ്രസ്

Synopsis

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ എകെജിക്കെതിരെ വി.ടി.ബൽറാം എംഎൽഎ നടത്തിയ വിവാദ പരാമർശം തെറ്റെന്നു കെപിസിസി അധ്യക്ഷൻ എം എം ഹസന്‍. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും എം എം ഹസന്‍ വിശദമാക്കി. 

വിടി ബല്‍റാം പറഞ്ഞത് ബൽറാം പറഞ്ഞത് കോൺഗ്രസ്‌ നിലപാടല്ല‍െന്ന് ഹസന്‍ വ്യക്തമാക്കി. എകെജിക്കെതിരായ പരാമർശം തെറ്റാണെന്നും ഹസന്‍ പറഞ്ഞു. ബൽറാമുമായി സംസാരിച്ചെന്നും പരാമര്‍ശത്തില്‍ വിശദീകരണം തേടിയെന്നും ഹസന്‍ പറഞ്ഞു. എന്നാല്‍ സോഷ്യൽ മീഡിയിയലെ ചർച്ചക്കിടെ ഉണ്ടായ വ്യക്തിപരമായ അഭിപ്രായം എന്ന് ബൽറാം വിശദീകരിച്ചുവെന്ന് ഹസന്‍ പറഞ്ഞു. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങിനെ പറയരുത് എന്ന് ഹസ്സൻ മുന്നറിയിപ്പ് നല്‍കി. 

എകെജിക്കെതിരായ വിടി ബല്‍റാമിന്റെ പരാമർശം പരിധി കടന്നതെന്ന് ഉമ്മന്‍ ചാണ്ടി. ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കെപിസിസിപ്രസിഡന്റ് പറഞ്ഞത് കോൺഗ്രസിന്റെ പൊതു അഭിപ്രായമെന്നും ഉമ്മൻ ചാണ്ടി വിശദമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ'; ഹോട്ടലുകൾ അടച്ചിട്ടതോടെ ഓർമപ്പെടുത്തലുമായി ആലപ്പുഴ കളക്ടർ
സർക്കാർ ജോലിയേക്കാൾ പ്രിയം അഭിനയത്തോട്, വീട്ടുകാർ എതിർപക്ഷത്ത്, വിട പറയുന്നത് കന്നഡ സീരിയലുകളിലെ പ്രിയ താരം