
ബംഗളുരു: കര്‍ണാടകയില്‍ ഇരുപത്തിയഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺഗ്രസിൽ നിന്ന് പതിനാലും ജെഡിഎസിൽ നിന്ന് ഒമ്പതും മന്ത്രിമാരുണ്ട്. ബിഎസ്പി അംഗം എൻ മഹേഷും സ്വതന്ത്രൻ ആർ ശങ്കറും സത്യപ്രതിജ്ഞ ചെയ്തു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ബി എസ് പി ഒരു മന്ത്രിസഭയിൽ അംഗമാകുന്നത്. മലയാളികളായ കെ ജെ ജോർജ്, യു ടി ഖാദർ എന്നിവർ കോൺഗ്രസ് പട്ടികയിലുണ്ട്.
ഡി കെ ശിവകുമാർ, ആർ വി ദേശ്പാണ്ഡ എന്നീ മുതിർന്ന നേതാക്കളും മന്ത്രിമാരാണ്. നടിയും കോൺഗ്രസ് എംഎൽഎസിയുമായ ജയമാലയാണ് ഏക വനിതാ മന്ത്രി. മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, എംബി പാട്ടീൽ തുടങ്ങിയ നേതാക്കളെ കോൺഗ്രസ് ഒഴിവാക്കി. ചില എംഎൽഎമാരുടെ അനുയായികൾ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്.
കര്‍ണാടക മന്ത്രിസഭയിലെ അംഗങ്ങള്‍
കോൺഗ്രസ് മന്ത്രിമാർ
1.ആർ വി ദേശ്പാണ്ഡെ
2.ഡി കെ ശിവകുമാർ
3.കെ ജെ ജോർജ്
4.യു ടി ഖാദർ
5.സമീർ അഹമ്മദ്
6.ശിവശങ്കര റെഡ്ഡി
7.രമേഷ് ജാർക്കിഹോളി
8.കൃഷ്ണബൈരെ ഗൗഡ
9.ശിവാനന്ദ പാട്ടീൽ
10.വെങ്കട രമണപ്പ
11.രാജശേഖർ പാട്ടീൽ
12.പ്രിയങ്ക് ഖാർഗെ
13.പുട്ടരംഗ ഷെട്ടി
14.ജയമാല
15.ആർ ശങ്കർ (കെ പി ജെ പി)
ജെഡിഎസ് മന്ത്രിമാര്‍
1.എച്ച് ഡി രേവണ്ണ
2.ബന്ദപ്പ കാഷാംപൂർ
3 ബി സി തമ്മണ്ണ
4.എൻ സി മാനുഗുളി
5.എസ് ആർ ശ്രീനിവാസ്
6.വെങ്കടരാവു നഡഗൗഡ
7.ജി ടി ദേവഗൗഡ
8.സാ റാ മഹേഷ്
9.സി എസ് പുട്ടരാജു
10.എൻ മഹേഷ് (ബി എസ് പി)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam