'പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം': കെ സുധാകരൻ

Published : Dec 13, 2025, 12:09 PM IST
k sudhakaran

Synopsis

ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. വളരെ വലിയ വിജയം ആണ് യുഡിഎഫ് നേടിയത്. യുഡിഎഫ് ജയിച്ചിടത്ത് വൻ ഭൂരിപക്ഷത്തിൽ ആണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധം സർക്കാരിനോട് ഉണ്ടെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മെഴുവേലി പഞ്ചായത്തിൽ 20 വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് -9, എൽഡിഎഫ്- 5 എന്നിങ്ങനെയാണ് സീറ്റ് നില. മുൻ എംഎൽഎ കെ.സി രാജഗോപാലൻ ഗ്രാമപഞ്ചായത്ത് അംഗം മാത്രമാണ്. എൽഡിഎഫിന്റെ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്നു കെ സി രാജ​ഗോപാലൻ, സിപിഎമ്മിൽ കനത്ത വിഭാഗീയത നിലനിൽക്കുന്ന പ്രദേശമാണ് മെഴുവേലി. കിഴക്കമ്പലത്ത് ട്വന്റി20 ഭരിച്ച മഴുവന്നൂർ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. എൽഡിഎഫ് ഭരിച്ചിരുന്ന വെള്ളമുണ്ട  പഞ്ചായത്ത് യുഡിഎഫ് അട്ടിമറിച്ചു. 16 സീറ്റിലാണ് യുഡിഎഫിന് വിജയം.  എൽഡിഎഫിന് 7 സീറ്റ് മാത്രമാണ് നേടാനായത്. സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിൻ്റെ വീട് ഉൾപ്പെടുന്ന വാർഡ് അടക്കം യുഡിഎഫ് വിജയിച്ചു. എറണാകുളത്തെ 13 മുനിസിപ്പാലിറ്റികളിലും യുഡിഎഫിന് സര്‍വാധിപത്യം നേടാനായി. ഒരിടത്തും എൽഡിഎഫ് ഇല്ല. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ 'കൈ' പിടിച്ച് കേരളം; കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം, ഇനി അങ്കം നിയമസഭയിലേയ്ക്ക്