കോണ്‍ഗ്രസ് നേതാവ് ബോംബ് പൊട്ടി മരിച്ചു

Published : Feb 13, 2018, 03:59 PM ISTUpdated : Oct 05, 2018, 03:29 AM IST
കോണ്‍ഗ്രസ് നേതാവ് ബോംബ് പൊട്ടി മരിച്ചു

Synopsis

ഹൈദരാബാദ് : തെലങ്കാനയില്‍ ബോംബ് പൊട്ടി കോണ്‍ഗ്രസ് നേതാവ് മരിച്ചു. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഇന്ന് രാവിലെയാണ് ഉറങ്ങിക്കിടന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എന്‍ ധര്‍മ്മ നായിക് ബോംബ് പൊട്ടി മരിച്ചത്. ഇയാളുടെ കിടക്കയ്ക്ക് അടിയിലാണ് ബോംബ് വച്ചിരുന്നത്. 

പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. ബോംബ് പൊട്ടി ഇയാളുടെ ശരീരം ചിന്നിച്ചിതറി. സംഭവം വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

ഒരു മാസം മുമ്പ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും നല്‍ഗൊണ്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണുമായ ബോഡു ലക്ഷ്മിയുടെ ഭര്‍ത്താവ് ബോഡുപ്പള്ളി ശ്രീനിവാസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. വീടിന് തൊട്ടടുത്തുള്ള കനാലില്‍നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐ ലൗ യൂ..., പിന്നെ ഫോൺ ഓഫ്, കുവൈത്തിലെ അമ്മയ്ക്ക് അവസാന സന്ദേശം; യൂട്യൂബറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രംപിനും മുന്നിലെത്തി നരേന്ദ്ര മോദി, ലോകത്തിലെ ആദ്യ നേതാവ്, ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി