മുതിർ‍ന്ന കോൺ​ഗ്രസ് നേതാവ് എം.എം.ജേക്കബ് അന്തരിച്ചു

Web Desk |  
Published : Jul 08, 2018, 08:32 AM ISTUpdated : Oct 02, 2018, 06:46 AM IST
മുതിർ‍ന്ന കോൺ​ഗ്രസ് നേതാവ് എം.എം.ജേക്കബ് അന്തരിച്ചു

Synopsis

1995 മുതൽ രണ്ട് ടേം മേഘാലയാ ഗവർണറായിരുന്നു. കുറച്ചു കാലം അരുണാചൽ പ്രദേശിന്റേയും ചുമതല വഹിച്ചിരുന്നു.

കോട്ടയം: മുതിർന്ന കോൺ​ഗ്രസ് നേതാവും മേഘാലയ ​ഗവർണറുമായ എം.എം.ജേക്കബ് (92) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1995 മുതൽ രണ്ട് ടേം മേഘാലയാ ഗവർണറായിരുന്നു. കുറച്ചു കാലം അരുണാചൽ പ്രദേശിന്റേയും ചുമതല വഹിച്ചിരുന്നു. രാജ്യസഭാ അം​ഗമായിരുന്ന അദ്ദേഹം രാജീവ് ​ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററികാര്യം, ജലവിഭവം,അഭ്യന്തരം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു.

1986-ൽ രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1985-ലും 1993-ലും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്ലബിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു സംസാരിച്ചിട്ടുണ്ട്. 

രാഷ്ട്രീയനേതാവ് എന്നതോടൊപ്പം അധ്യാപകൻ, അഭിഭാഷകൻ, പ്രാസം​ഗികൻ, കായികതാരം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞ ശേഷം പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 

ഞായറാഴ്ച്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതയായ അച്ചാമ്മയാണ് പത്നി. ജയ,ജെസ്സി, എലിസബത്ത്, ടിറ്റു എന്നിവർ മക്കളാണ്. സംസ്കാരം നാളെ രാമപുരം പള്ളിയിൽ നടക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി