
ഷില്ലോങ്: മേഘാലയയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്. ഇവിടെ ബി.ജെ.പിക്ക് രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. ഈ പശ്ചാത്തലത്തില്‍ മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച രാത്രി ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശം കോണ്‍ഗ്രസിനാണ്, അതിനാലാണ് ഗവര്‍ണറെ കണ്ട് ആവശ്യമുന്നയിച്ചതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമലവ്‍ നാഥ് വ്യക്തമാക്കി.
കമല്‍ നാഥിനേയും അഹമ്മദ് പട്ടേലിനെയുമാണ് സര്‍ക്കാര്‍ രൂപീകരണ കാര്യങ്ങള്‍ സംസാരിക്കാന്‍ മേഘാലയിലേക്ക് കോണ്‍ഗ്രസ് അയച്ചത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണ തേടി മറ്റു കക്ഷികളുമായി ചര്‍ച്ച നടത്തി വരികയാണെനന് കമല്‍നാഥ് വ്യക്തമാക്കി.
59സീറ്റുകളിലേക്കാണ് മത്സരം നടന്നത്. 21 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണം. എന്‍പിപിക്ക് 19ഉം ബിജെപിക്ക് രണ്ടും മറ്റുള്ളവര്‍ക്ക് 17 എന്നിങ്ങനെയാണ് സീറ്റുകള്‍. അതേസമയം മറ്റ് കക്ഷികളുടെ പിന്തുണയോടുകൂടി സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam