രാജ്യസഭയിലേക്ക് നോട്ട: കോണ്‍ഗ്രസിന്‍റെ ഹര്‍ജി തള്ളി

By Web DeskFirst Published Aug 3, 2017, 11:46 AM IST
Highlights

ദില്ലി: രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നോട്ട എര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്ക് ഭരണഘടനാ സാധുത ഇല്ലെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. നോട്ട ഒഴിവാക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ കോണ്‍ഗ്രസാണ് കോടതിയെ സമീപിച്ചത്.  

എന്നാല്‍ നോട്ട ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്നും കേരളത്തിലുള്‍പ്പടെ ആറു തെരഞ്ഞെടുപ്പുകളില്‍ 2014 മുതല്‍ ഇതിന് സൗകര്യം നല്കിയിട്ടുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ്  കമ്മീഷന്‍റെ വീശദീകരണം കോടതി അംഗീകരിച്ചു.  ഈ മാസം എട്ടിനാണ്  രാജ്യസഭാ തെരഞ്ഞെടുപ്പ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ മല്‍സര രംഗത്ത് ഉണ്ട്. 

click me!