ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

Web Desk |  
Published : May 15, 2018, 02:59 PM ISTUpdated : Jun 29, 2018, 04:04 PM IST
ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

Synopsis

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം

ബെംഗളൂരു: ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം കോണ്‍ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. ബിജെപിയെ ഒഴിവാക്കാന്‍  എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പ്രതിനിധി ഗുലാംനബി ആസാദ് ‍ ജെഡി എസ് മേധാവി ദേവഗൗഡയുമായി ചര്‍ച്ച നടത്തി.കോൺഗ്രസ് പിന്തുണ  ജെഡിഎസ് സ്വീകരിച്ചതായി ഗുലാം നബി ആസാദ്  പറഞ്ഞു. ജെഡിഎസിനെ പിന്തുണയ്ക്കുമെന്ന് പിസിസി അധ്യക്ഷൻ ജി.പരമേശ്വരനും വ്യക്തമാക്കി . കുമാരസ്വാമി അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നത്. ഇതേ സമയം ജെഡിഎസ് മേധാവി ദേവഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു.  തീരുമാനം ജനവികാരം മാനിച്ചെന്നാണ് ജെഡിഎസ്  വക്താവ് പറഞ്ഞത്. കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഒന്നിച്ച് ഗവര്‍ണര്‍ കാണും.

സോണിയ ഗാന്ധി മുന്‍കൈ എടുത്താണ് സഖ്യനീക്കം എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോണിയ ഗാന്ധി ഗുലാം നബി ആസാദിനെ നേരിട്ട് വിളിച്ച് സഖ്യത്തിന് നീക്കം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി അതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് ദേവഗൗഡയെ കണ്ടത്. ദേവഗൗഡ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി