
തിരുവനന്തപുരം: സിപിഎമ്മിന് പിന്നാലെ രാമായണം പാരായണവുമായി കോണ്‍ഗ്രസും കെപിസിസിയുടെ നിയന്ത്രണത്തിലുള്ള കെപിസിസി വിചാര്‍വിഭാഗ് ആണ് പാര്‍ട്ടിയ്ക്ക് വേണ്ടി രാമായണമാസചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
കര്‍ക്കടകം ഒന്ന് ആയ ജൂലൈ 17-ന് തൈക്കാട് ഗാന്ധിഭവനില്‍ വച്ചാണ് കോണ്‍ഗ്രസുകാരുടെ രാമായണമാസാചാരണ ചടങ്ങുകള്‍ നടക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഡോ.ശശി തരൂര്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.
പാര്‍ട്ടി സംഘടിപ്പിക്കുന്ന രാമായണ മാസാചരണം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെ ഇതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തല രംഗത്തു വന്നു.
രാമരാജ്യത്തെ കുറിച്ച് ഗാന്ധിജി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസിന്റെ നിലപാട് മതേതരമാണെന്നും ചെന്നിത്തല പറഞ്ഞു . രാമായണ മാസാചരണത്തെ നേരത്തെ എതിർത്തവർ ഇപ്പോൾ ആചരിക്കുന്നതിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam