നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും

Published : Dec 22, 2025, 08:18 AM ISTUpdated : Dec 22, 2025, 08:21 AM IST
congress flag

Synopsis

റിപ്പോർട്ട് ബത്തേരിയിലെ kpcc ക്യാമ്പിൽ അവതരിപ്പിക്കും 

തിരുവനന്തപുരം:  നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക് പോകും.തദ്ദേശ ഫലം വിലയിരുത്താനും നിയമസഭാ ഒരുക്കം നോക്കാനുമാണ് സന്ദര്‍ശനം.സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും.റിപ്പോർട്ട് ബത്തേരിയിലെ കെപിുസിസി  ക്യാമ്പിൽ അവതരിപ്പിക്കും.ക്യാമ്പ് ജനുവരി നാല് അഞ്ച് തീയതികളിൽ നടക്കും.  മുൻ നിര നേതാക്കളായിരിക്കും ജില്ലകളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്

അതിനിടെ കൊച്ചി മേയറേ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത്‌ ഇന്ന് കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി യോഗം. കോർപറേഷനിൽ ജയിച്ച കോൺഗ്രസ്‌ കൗൺസിലർ മാരിൽ നിന്ന് മേയർ ആരാവണം എന്നതിൽ അഭിപ്രായം തേടും. കെ പി സി സി നിർദേശ പ്രകാരംമാണ് ഇത്. സമവായത്തിലൂടെ തീരുമാനത്തിൽ എത്താനും പാർട്ടിയിലെ സീനിയർ നേതാക്കളെ മേയർ സ്ഥലത്തേക്ക് പരിഗണിക്കണം എന്നും കെപിസിസി സർക്കുലറിൽ ഉണ്ട്. നിലവിൽ ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതൽ. രണ്ടര വർഷത്തെ ടെം വ്യസ്ഥയിൽ മിനിമോൾക്കൊ ഷൈനി മാത്യുവിനോ നൽകണോ എന്നും ഇന്ന് ആലോചിക്കും 23 നുള്ളിൽ മേയറുടെ കാര്യർത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ