
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും സോണിയഗാന്ധിയുടെ മരുമകനുമായ റോബർട്ട് വാദ്രക്ക് വേണ്ടി ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി 2009ൽ പത്തൊൻപത് കോടി രൂപ വിലമതിക്കുന്ന വീട് വാങ്ങിയിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേന്ദ്ര ധനമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞ മാസം സഞ്ജയ് ഭണ്ഡാരിയുടെ 18 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ നിന്ന് ലഭിച്ച ചില ഇമെയിൽ സന്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ഈ നിഗമനത്തിലെത്തിയത്. വാദ്രക്കെതിരായ ആരോപണങ്ങളിൽ ധനമന്ത്രാലയം അന്വേഷണം തുടങ്ങിയതായാണ് വിവരം. എന്നാൽ വാദ്രക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു.
ആരോപണം കോൺഗ്രസിനെതിരായ ഗൂഡാലോചനയാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നതിന്‍റെ അർത്ഥമെന്താണ്. തെളിവുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ. മോദി പ്രധാനമന്ത്രി മാത്രമാണ്, ചക്രവർത്തിയല്ല - സോണിയ ഗാന്ധി
ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്ക് ബിജെപി നേതാവ് സിദ്ധാർത്ഥ് നാഥ് സിംഗുമായുള്ള ബന്ധം കേന്ദ്രസർക്കാർ ആദ്യം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹരിയാനയിലും രാജസ്ഥാനിലും വാദ്ര ഭൂമി വാങ്ങിയത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam