
കൊച്ചി: വിൽപ്പനയ്ക്ക് വച്ച മീനിൽ വിഷാംശം കലർന്നിട്ടുണ്ടോ എന്ന് ഇനി വാങ്ങുന്പോൾ തന്നെ പരിശോധിക്കാം. കേന്ദ്രസർക്കാർ സ്ഥാപനമായ സിഫ്റ്റ് വികസിപ്പിച്ച പരിശോധനാ കിറ്റ് ഒരു മാസത്തിനകം വിപണിയിലെത്തും. വാങ്ങുന്ന മീൻ ഭക്ഷ്യയോഗ്യമാണോ എന്നറിയാന്‍ ഒരു ലാബിലും ഇനി പോകേണ്ട, പരിശോധനാ സംവിധാനം സാധാരണക്കാരന്‍റെ കൈപ്പിടിയിലെത്തിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ സ്ഥാപനമായ സിഐഎഫ്ടി (സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി).
ആദ്യം കിറ്റിലുള്ള കടലാസ് മത്സ്യത്തിൽ ഉരയ്ക്കണം. പിന്നീട് ഇതിലേക്ക് രാസലായനി ചേർക്കുക. വിഷാംശമുണ്ടോ എന്ന് രണ്ട് മിനിറ്റിൽ അറിയാം. കടലാസിന്‍റെ നിറവ്യത്യാസം നോക്കിയാണ് വിഷാംശം കണ്ടുപിടിക്കുന്നത്. കടും നീലയോ, പച്ചയോ കണ്ടാൽ ഉറപ്പിച്ചോളൂ, മീൻ കഴിക്കാൻ പാടില്ല. ഇളം മഞ്ഞ നിറമാണെങ്കിൽ വിഷമില്ലെന്നർത്ഥം.
അർബുദത്തിന് വരെ കാരണമാകുന്ന ഫോർമാൽഡിഹൈഡ്. വായിലും തൊണ്ടയിലും വയറ്റിലും മുറിവുണ്ടാക്കുന്ന അമോണിയ. എല്ലാം പരിശോധനയിൽ അറിയാം. ഒരുതവണ പരിശോധിക്കാൻ മൂന്ന് രൂപയിൽ താഴെ മാത്രമാണ് ചെലവ്. വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതോടെ, ചെലവി ഇനിയും കുറയുമെന്നാണ് സിഐഎഫ്ടിയുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam