വി.ഡി സതീശന് റെക്കോ‍ര്‍ഡ് നഷ്‌ടമായി; കോണ്‍ഗ്രസില്‍ അടിയന്തര പ്രമേയ വിവാദം

Published : Sep 27, 2016, 01:50 AM ISTUpdated : Oct 04, 2018, 08:04 PM IST
വി.ഡി സതീശന് റെക്കോ‍ര്‍ഡ് നഷ്‌ടമായി; കോണ്‍ഗ്രസില്‍ അടിയന്തര പ്രമേയ വിവാദം

Synopsis

സ്വാശ്രയ പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ ഒരാഴ്ച മുമ്പ് തന്നെ വി.ഡി സതീശനെ പാര്‍ട്ടി നിശ്ചയിച്ചിരുന്നു.എന്നാല്‍ സഭ ആരംഭിക്കുന്നതിന്റെ തലേദിവസം പ്രതിപക്ഷ നേതാവ്, വി.ഡി സതീശനെ വിളിച്ച് പ്രമേയം അവതരിപ്പിക്കുന്നത് വി.എസ് ശിവകുമാറായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു. സബ്മിഷനും ശ്രദ്ധക്ഷണിക്കലുമടക്കമുള്ള നടപടികളില്‍ വി.ഡി സതീശന്‍ ഉള്ളതിനാല്‍ പ്രമേയം ശിവകുമാര്‍ അവതരിപ്പിക്കട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് വി.ഡി സതീശന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.  ഒരു ദിവസം ഏറ്റവും കൂടുതല്‍ സഭാ നടപടികളില്‍ പങ്കെടുത്ത സാമാജികന്‍ എന്ന റെക്കോര്‍ഡ് ഇന്നലെ സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ വി.ഡി സതീശനെ തേടി എത്തിയേനെ. സബ്മിഷന്‍, ശ്രദ്ധ ക്ഷണിക്കല്‍, രണ്ട് ബില്ലുകളില്‍ നിയമപരമായ വിയോജിപ്പ് രേഖപ്പെടുത്തല്‍  എന്നിവയിലെല്ലാം കഴിഞ്ഞ ദിവസം സതീസന്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. നേരത്തെ ഒരു ദിവസം അഞ്ച് സഭാ നടപടിയില്‍ പങ്കാളിയായ ടി.എം ജേക്കബിന്റെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോ‍ര്‍‍ഡ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി ദളപതി ഭരണം: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും
Malayalam News Live: ഇനി ദളപതി ഭരണം - തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും