രാത്രി സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു

Published : Feb 04, 2018, 01:07 PM ISTUpdated : Oct 04, 2018, 06:17 PM IST
രാത്രി സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു

Synopsis

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍  രണ്ടു യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ജിതേന്ദ്ര യാദവ്, സുനില്‍ എന്നിവരെയാണ് വെടിവെച്ചത്. ജിതേന്ദ്രന് കഴുത്തിലും സുഹൃത്ത് സുനിലിന് കാലിലുമാണ് വെടിയേറ്റത്. 

മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം നോയിഡയിലെ ബഹ്‍രാംപൂറില്‍ നിന്ന് വരികയായിരുന്നു ജിതേന്ദ്രനും സുനിലും. ഒരു കാരണവുമില്ലാതെ ഇവര്‍ക്ക് നരെ ഇന്‍സ്പെക്ടര്‍ വെടിവെയ്ക്കുകയായിരുന്നെന്ന് ജിതേന്ദ്രന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ജിതേന്ദ്രന്‍ നടത്തുന്ന ജിമ്മില്‍ സ്ഥിരമായി വരാറുള്ള ആളാണ് കുറ്റാരോപിതാനയ പൊലീസുകാരന്‍.

നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഐസിയുവിലാണ് ജിതേന്ദ്രന്‍. പൊലീസ് ഇന്‍സ്പെക്ടര്‍ കുറ്റം ചെയ്തത് തെളിഞ്ഞാല്‍ നിയമനടപടികള്‍ എടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എസ്പി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശമോ, അതുക്കും മേലേ! മലയാളി എത്താത്തിടം എവിടെയുണ്ട്, ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു, പ്രവേശിച്ചത് പുലർച്ചെ 2 മണിക്ക്
യൂസഫലി അല്ലാതെ മറ്റാര്! മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കും; ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യ സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ