
ആലപ്പുഴ: പൂച്ചാക്കലില്‍ യുവദന്പതികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം.കാറില്‍ യാത്ര ചെയ്തദന്പതികളെ ബൈക്കിലെത്തിയ രണ്ടംഘ സംഘം വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. സംഭവത്തിൽ പൂച്ചക്കാൽ സ്വദേശികളായ അനൂപ്, അഭിലാഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈവിരലിന് പരിക്കേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി കുണ്ടന്നൂര്‍ സ്വദേശി റോഷനും ഭാര്യ ഡോണയുമാണ് ആക്രമണത്തിനിരയായത്. സുഹൃത്തിന്‍റെ വിവാഹം കഴിഞ്ഞ് കൊച്ചിയിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന റോഷനെയും ഡോണയെയും പൂച്ചാക്കലിനടുത്ത് വടുതലയില്‍ വച്ച് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ചേര്‍ന്ന് അസഭ്യം പറയുകയും തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ അക്രമികളെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മദ്യപസംഘത്തിന് പിന്തുണയുമായി മറ്റ് രണ്ട് പേർ കൂടി എത്തിയെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ കൈവിരലിന് പരിക്കേറ്റ ഡോണയെ ശസ്ത്രക്രിയക്ക് വിധേയയാക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam