വയറുവേദനയ്ക്ക് ആശുപത്രിയില്‍ എത്തിയ യുവതി; ഇപ്പോള്‍ ജയിലില്‍

By Web DeskFirst Published Mar 10, 2017, 9:13 AM IST
Highlights

ദുബായ്:  കാമുകനൊപ്പം അവധിക്കാലം ആസ്വദിക്കാന്‍ യു എ ഇയില്‍ എത്തിയ ഉക്രൈന്‍ യുവതി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു  യുവതിയും കാമുകനും ജയിലിലായി. വിവാഹത്തിനു മുമ്പു ഗര്‍ഭിണിയായതിനെ തുടര്‍ന്നാണു യുവതി ജയിലിലായത്. 

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ഇവര്‍ ജയിലിലായത്. കഴിഞ്ഞ മാസം അറസ്റ്റിലായ കമിതാക്കള്‍ ഇപ്പോഴും കസ്റ്റഡിയിലായെന്ന് ന്യൂസ് 24നെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈംസ് പോലുള്ള മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിവാഹപൂര്‍വ ലൈംഗികബന്ധം യു എ ഇയില്‍ കുറ്റകരമാണ്. യുവാവ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. ഇയാള്‍ ദക്ഷിണാഫ്രിക്കാരനാണ്.

2014 മുതല്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. അവധിക്കാലം ആസ്വദിക്കുന്നതിനു വേണ്ടിയായിരുന്നു യുവാവ് കാമുകിയെ യു എ ഇയില്‍ കൊണ്ടു വന്നത്. യുവതി ഗര്‍ഭിണിയാണെന്നും ഇവര്‍ വിവാഹതരല്ലെന്നും അറിഞ്ഞ ഡോാക്ടര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്റെ പേരില്‍  അറസ്റ്റിലായാല്‍  വലിയ ശിക്ഷയാണ് ഇവിടെ ലഭിക്കുക.

click me!