ദമ്പതികളുടെ കൊലപാതകം: പ്രതിയെ റിമാന്‍ഡ് ചെയ്തു

web desk |  
Published : Apr 26, 2018, 06:42 AM ISTUpdated : Jun 08, 2018, 05:47 PM IST
ദമ്പതികളുടെ കൊലപാതകം: പ്രതിയെ റിമാന്‍ഡ് ചെയ്തു

Synopsis

പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷിനെ (39) ആലപ്പുഴ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.

ആലപ്പുഴ: മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്ത് ദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി, പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷിനെ (39) ആലപ്പുഴ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പകല്‍ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തില്‍ ബിജു (43), ശശികല(36) എന്നിവരെയാണ് അയല്‍വാസിയായ സുധീഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 

വലിയ വാഹനങ്ങള്‍ക്കുപയോഗിക്കുന്ന ജാക്കി ലിവര്‍ പോലുള്ള ഇരുമ്പുകമ്പിയും ഇഷ്ടികയുമാണ് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ചത്. ഇരുവരുടെയും തലയ്ക്കും നെഞ്ചിനുമേറ്റ മാരകമായ അടിയും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമായത്. ഇരുവരുടെയും ശരീരത്തില്‍ വിവിധ ഇടങ്ങളിലായി ഇരുപതിലേറെ മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി